Malayalam

Malayalam Messages

പിതാവ് എന്ന പരിശീലകൻ! 

ഓരോ കുഞ്ഞുങ്ങൾക്കും മാതാപിതാക്കളോടുള്ള അടുപ്പം വിത്യസ്ത മാണെങ്കിലും പിതാവിനോടുള്ള മനോഭാവം എതാണ്ടൊരുപോലെയാണ്. സ്നേഹം പ്രകടിപ്പിക്കാൻ  ശരിയായിട്ടറിയാത്ത ഒരാളായിട്ടാണ് എല്ലാവരും പിതാക്കന്മാരെ ചിത്രീകരിക്കുന്നത്. നിങ്ങൾക്ക് ഇതിനോട് എന്താണ് അഭിപ്രായം? ഒരു കുഞ്ഞിൻ്റെ ജനനം മുതൽ ഒരച്ചൻ ഉത്കണ്ഠാകുലനാണ്. ഏതൊരു സാഹചര്യത്തിലും ആ കുഞ്ഞ് പതറാതെ തളരാതെ മുന്നേറുവാൻ അവർ കരുതലുള്ളവരാണ്. എന്നാൽ അവരുടെ പരുക്കൻ മനോഭാവവും ഇടപെടലുകളും കുട്ടികളും വീട്ടിലെ മറ്റുള്ളവരും തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭികമാണ്. നിങ്ങൾ ഒരു പിതാവാണെങ്കിൽ ഇവ ഓർക്കുക. പോരായ്മകൾ ഏറെ ഉണ്ടെങ്കിലും നിങ്ങളാൽ കഴിയുന്നതിന് […]

പിതാവ് എന്ന പരിശീലകൻ!  Read More »

വീട്‌ എന്ന യൂണിവേഴ്സിറ്റി 

കുട്ടികൾ ഏത്‌ സഥാപനത്തിൽ പഠിച്ചാലും സ്വന്തം വീട്ടിൽ നിന്ന് അഭ്യസിക്കുന്നതേ ജീവിതം നേരെയാക്കാൻ അവർക്ക്‌ ഉപകരിക്കുകയുള്ളൂ. മറ്റ്‌ സ്‌ഥാപനങ്ങൾ വിജ്ഞാനം വർദ്ധിപ്പിക്കുവാൻ സഹായിക്കുംബോൾ, ജീവിക്കേണ്ടത്‌ എങ്ങനെയെന്ന് പരിശീലിപ്പിക്കുന്ന യൂണിവേഴ്സിറ്റിയാണ് വീട്‌.  മാതാപിക്കൾ ഉള്ളത്കൊണ്ട്‌ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട്‌ പെടുംബോൾ കൊളേജുകൾ ഫാഷനും, ധാരാളിത്തവും, വിനോദവും, ചരിത്രവും, പുസ്തക പരിചയവും, പ്രണയവും, മദ്യവുമൊക്കെയായി സമയം ചിലവഴിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട്‌ ഈ മക്കൾ വീടിനെ വെറുക്കാൻ തുടങ്ങുന്നു, മാതാപിതാകൾ കൾച്ചറില്ലാത്തവരെന്ന് നിരൂപിക്കുന്നു, ഉള്ള സുഖസൗകര്യങ്ങൾ പോരെന്ന് ചിന്തിക്കുന്നു, കൂട്ടുകാരേപ്പോലെ ധൂർത്തടിച്ച്‌

വീട്‌ എന്ന യൂണിവേഴ്സിറ്റി  Read More »

വാർദ്ധക്ക്യം!

ജീവിതത്തിന്റെ ഏത്‌ കാലഘട്ടത്തിലാണ് നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത്‌? കുട്ടിക്കാലവും യൗവ്വനവുമാണ് ഏറ്റവും നല്ലതെന്നാണ് അധികം പേരും ചിന്തിക്കുന്നത്‌. എന്നാൽ ഒരാളുടെ ജീവിതത്തിന്റെ എല്ലാ കാലങ്ങളും ഒരുപോലെ പ്രസക്തമാണെന്ന് സമ്മതിക്കുംബോൾ മാത്രമാണ് അവയിലെ നന്മ അനുഭവിക്കാൻ നിങ്ങൾക്ക്‌ സാധിക്കുകയുള്ളൂ. വാർദ്ധക്യ കാലത്തേക്കുറിച്ച്‌ നിങ്ങുടെ അഭിപ്രായം എന്താണ്? ഒന്നു ചിന്തിച്ചാൽ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും അതതിന്റേതായ നന്മയും പരീക്ഷണവും നമുക്കനുഭവപ്പെടുന്നു. ബാല്യത്തിലുള്ള അവസ്തയുടെ നേരേ എതിരായുള്ള അനുഭവപ്പെടലാണ് വാർദ്ധക്യത്തിലുള്ളത്‌. അതുകൊണ്ട്‌ വാർദ്ധക്യത്തിൽ കുട്ടികളേപ്പോലെ ജീവിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. രണ്ട്‌ സമയത്തും

വാർദ്ധക്ക്യം! Read More »

ഡിപ്രെഷൻ  ഉണ്ടാകുംബോൾ എന്ത്‌ ചെയ്യണം?

ആംഗ്സൈറ്റിയും, ഭയവും, ഡിപ്രെഷനും സാധാരണ മനുഷ്യർക്കെല്ലാം ഉണ്ടാകുന്നതാണ്. പ്രത്യേക കാരണങ്ങളൊന്നും വേണ്ട ഇവ വരാൻ. തീരുമാനങ്ങൾ എടുക്കേണ്ടി വരുംബോഴോ, നമ്മേകൊണ്ട്‌ കഴിയാത്ത കാര്യങ്ങൾ നടത്തിയെടുക്കാൻ തുനിയുംബോഴോ, പുതിയതായി എന്തെങ്കിലും ചെയ്യാൻ തുടങ്ങുംബോഴോ, ഏകാന്തത അനുഭവിക്കുംബോഴോ, ദിർഘകാല രോഗങ്ങൾക്ക്‌ അടിമപ്പെടുംബോഴോ, സാംബത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുംബോഴോ, തർക്കങ്ങളിലോ വഴക്കുകളിലോ എർപ്പോടുംബോഴോ ഇങ്ങനെ ഒരവസഥ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട്‌ എപ്പോഴെങ്കിലും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടായാൽ എന്തു ചെയ്യണം എന്ന് ചെറുപ്പത്തിൽ തന്നെ എല്ലാവരും പഠിച്ചിരിക്കണം.  നിങ്ങൾക്ക്‌ ഒരു പോസിറ്റീവ്‌ സുഹൃദ്‌ വലയത്തിന്റെ

ഡിപ്രെഷൻ  ഉണ്ടാകുംബോൾ എന്ത്‌ ചെയ്യണം? Read More »

നിങ്ങൾക്ക്‌ പരാതിയുണ്ടോ?

നിങ്ങൾ പലതിനേംകുറിച്ചും പരാതിയുള്ള ആളാണോ? എങ്ങനെ നിങ്ങളുടെ പരാതികൾ പരിഹരിക്കാം?  സ്കൂളിൽ പഠിക്കാൻ കഴിയാത്ത ഒരു കുട്ടിക്ക്‌  സ്കൂളിനേ പറ്റിയോ, ടീച്ചറിനേക്കുറിച്ചോ, സൗകൃങ്ങളേ പറ്റിയോ ഒരു പരാതിയും ഇല്ല. അച്ചനുമമ്മയുമില്ലാത്ത കുഞ്ഞുങ്ങൾക്ക്‌  അവരേക്കുറിച്ചും അങ്ങനെ തന്നെ. വിവാഹം കഴിക്കാൻ സാധിക്കാത്ത ഒരാൾ ഒരിക്കലും ഭാര്യമാരെ കുറ്റം പറയുന്നില്ല, മറിച്ച്‌ എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. പരാതി പറയുന്നവർക്ക്‌ അക്കാര്യങ്ങൾ ആവശ്യത്തിനു ഉണ്ടെന്ന് ഉറപ്പാണ്. ഉള്ളതിൽ കൂടുതലായി കിട്ടുവാൻ ശ്രമിക്കുംബോഴാണ് പരാതി ഉണ്ടാവുന്നതെന്ന് സാരം. ഉള്ളത്കൊണ്ട്‌ തൃപ്തിപ്പെടുക എന്നത്‌ ഏതൊരാൾക്കും

നിങ്ങൾക്ക്‌ പരാതിയുണ്ടോ? Read More »

കുട്ടികളെ ശിക്ഷിക്കണമോ?

കുറ്റംചൈതാൽ ശിക്ഷ വിധിക്കുന്ന രീതിയാണ് നിയമത്തുനുള്ളത്‌. എന്നാലത്‌ തെറ്റ്‌ ചൈത വ്യക്തിയുടെ പ്രായവും പക്വതയും അനുസരിച്ചാകണമെന്നുണ്ട്‌. തെറ്റ്‌ ചൈതവർ കുട്ടികളാവുംബോൾ അത്തരത്തിലുള്ള ഒരു പരിഗണന മാതാപിതാക്കളിൽ നിന്ന് ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്‌. നിങ്ങൾ കുട്ടികളെ ശിക്ഷിക്കാറുണ്ടോ?  തെറ്റ്‌ വരുത്തുക എന്നത്‌ കുട്ടികളുടെ ഒരു പൊതു സ്വഭാവമാണ്. നടക്കാൻ പഠിച്ച്‌ തുടങ്ങിയ ഒരു കുട്ടിയെ ശ്രദ്ധിക്കൂ, അത്‌ എത്ര പ്രാവശ്യം വീണതിനു ശ്ശേഷമാണ് കൈപിടിക്കാതെ സ്വയം നടക്കാൻ പഠിക്കുന്നത്‌. ആ കുഞ്ഞിന്റെ ജീവിതത്തിൽ എല്ലാ കര്യങ്ങളും അത്‌ പരിശ്ശീലിക്കുന്നത്‌ ഇപ്രകാരമാണ്.

കുട്ടികളെ ശിക്ഷിക്കണമോ? Read More »

Scroll to Top