Malayalam

Malayalam Messages

back view of a senior couple standing on a sandy beach and looking at sea

സുഹൃത്തോ ജീവിതപങ്കാളിയോ

നിങ്ങൾക്ക് സുഹൃത്തുക്കളുണ്ടോ? നിങ്ങൾക്ക് ഒരു ജീവിത പങ്കാളിയുണ്ടോ? ഈ രണ്ട് ബന്ധങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്? രണ്ടു ബന്ധങ്ങളും ആവശ്യമുണ്ടോ? ആവശ്യത്തിൽ സഹായിക്കുന്നവർ  ഒരു സുഹൃത്താണ്. നിങ്ങൾ എങ്ങനെയാണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത്?  നിങ്ങളുടെ താൽപ്പര്യങ്ങളും, മാനസികാവസ്ഥയും, ചിന്തകളും ഉള്ള വ്യക്തികളെ നിങ്ങളുടെ സുഹൃത്തായി തിരഞ്ഞെടുക്കും,  അല്ലേ? നിങ്ങൾ സന്തോഷമായിരിക്കുമ്പോൾ അവർ സന്തോഷം പങ്കിടും. നിങ്ങൾ ദുഃഖിച്ചിരിക്കുമ്പോൾ അവർ നിങ്ങളോടൊത്തു ദുഃഖിക്കും. തെറ്റുകൾ ചെയ്യുമ്പോഴും വീഴ്ചകൾ പറ്റുമ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന പ്രതികരണങ്ങൾ തരും. നിങ്ങളുടേതുപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും […]

സുഹൃത്തോ ജീവിതപങ്കാളിയോ Read More »

ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം?

സ്നേഹിക്കാനയി ആരേയെങ്കിലും തിരയുന്ന ആളാണോ നിങ്ങൾ? ആരാണ് ഏറ്റവും സ്നേഹിക്കാൻ യോഗ്യൻ എന്ന് ചിന്തിക്കുന്ന ആളാണോ താങ്കൾ? നിങ്ങളെ ആരും സ്നേഹിക്കുന്നുല്ലെന്ന് പരാതിയുണ്ടോ? എങ്കിൽ ഈ കുറിപ്പ്‌ വായിക്കൂ.  ഈ ലോകത്ത്‌ നിങ്ങൾക്ക്‌ മാത്രം ഏറ്റവും നന്നായി അറിയാവുന്ന ഒരാളുണ്ട്‌. ജീവിതത്തിലെ എല്ലാ വീഴ്ച്ചകളിലും, പ്രതിസന്ധികളിലും, ഒറ്റപ്പെടലുകളിലും, ഉയർച്ചകളിലും, വിജയങ്ങളിലും എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ. ഒറ്റപ്പെടുത്തിയിട്ടും, കുറ്റപ്പെടുത്തിയിട്ടും, തള്ളി മാറ്റിയിട്ടും, അവഗണിച്ചിട്ടും, നശിപ്പിക്കാൻ ശ്രമിച്ചിട്ടും വിട്ടുമാറാതെ നിഴലുപോലെ കൂടെയുള്ളെരാൾ. യാതൊരു പ്രതീക്ഷകളും, ആഗ്രഹങ്ങളും, ആവലാതിയും, കണക്കു പറച്ചിലും

ആരെ ഏറ്റവും കൂടുതൽ സ്നേഹിക്കണം? Read More »

ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം?

ദുശ്ശീലങ്ങൾ നിങ്ങളേയോ നിങ്ങളുടെ കുട്ടികളേയോ അലട്ടാറുണ്ടോ? ജീവിതം താളം തെറ്റുന്നത്‌ പലപ്പോഴും നാമറിയാറില്ല. കാരണം അത്‌ സംഭവിക്കുന്നത്‌ വളരെ നാളുകൾ കൊണ്ടാണ്. തുടക്കത്തിൽ നിസ്സാരമായി  നാം കരുതും. അത്‌ വളർന്ന് വലുതാവുംബോഴും സഹിക്കാൻ നാം പരിശീലിച്ചിരിക്കും. പിന്നെ ഒരു പൊട്ടിത്തെറിയിൽ അതവസാനിക്കുംബോഴേക്കും  ചേതനയറ്റ ശരീരം മനോഹരമായ അന്ത്യ വിശ്രമ സ്‌ഥലത്ത്‌ എത്തിയിട്ടുണ്ടാവും.  ഇങ്ങനെയാണ് ദുശ്ശീലങ്ങളും. തുടക്കത്തിൽ തിരിച്ചറിഞ്ഞാലും നാം ഗണ്യമാക്കാറില്ല. പിന്നിട്‌ അവ നമ്മെ നശിപ്പിക്കും വരെ ഇത്‌ തുടരുകയും ചെയ്യും. കുട്ടികളുടെ ദുസ്വഭാവങ്ങളും വിത്യസ്തങ്ങളല്ല. കുട്ടികൾ

ദുശ്ശീലങ്ങളെ എങ്ങനെ അകറ്റാം? Read More »

നല്ല മനസ്സ്‌

തെറ്റ്‌ വരുത്തുന്നത്‌ സ്വാഭ്വാവികം മാത്രമാണ്. എന്നാൽ തെറ്റ്‌ മനസ്സിലാക്കി അത്‌ തിരുത്തുക എന്നത്‌ ചിലർക്ക്‌ മാത്രം കഴിയുന്ന കാര്യമാണ് .ഒരിക്കൽ തെറ്റു ചൈത ആളെ ചേർത്ത്‌നിർത്താൻ കഴിയുന്നത്‌ കുറച്ച്‌ പേർക്ക്‌ മാത്രമാണ്. എന്നാൽ ആവർത്തിച്ച്‌ തെറ്റ്‌ ചെയ്യുന്ന ആളെ മനസ്സിലാക്കി കുടെ നിർത്താൻ കഴിയുന്നത്‌ അപൂർവ്വം ചിലർക്ക്‌ മാത്രമാണ്. തെറ്റിനെ തള്ളിപ്പറഞ്ഞ്‌ മനുഷ്യനെ ചേർത്ത്‌ നിർത്താൻ കഴിയുന്ന ആ അപൂർവ്വം വ്യക്തികളിൽ ഒരാളാകാൻ തങ്കൾക്ക്‌ കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.

നല്ല മനസ്സ്‌ Read More »

നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്‌?

നേട്ടങ്ങൾക്ക്‌ വേണ്ടി നെട്ടോട്ടമോടുന്നവരാണ് അധികവും. ഈ ഓട്ടത്തിനിടയിൽ പ്രധാനപ്പെട്ട പലതും നഷ്ടമാകുന്നത്‌ അറിയുന്നില്ല. നിങ്ങൾക്ക്‌ ഇങ്ങനെ ഒരനുഭവമുണ്ടോ? പലരും ജീവിതം ആസ്വദിക്കാനായി പല വഴികളാൽ പരിശ്രമിക്കുന്നു. എന്നാൽ അടിസ്‌ഥാനപരമായ കാര്യങ്ങളിൽ കുറവുണ്ടാവുന്നത്‌ ശ്രദ്ധയിൽ പെടുന്നില്ല. സന്തോഷം സ്വന്തം ഉള്ളിൽ നിന്നാണുണ്ടാവുന്നതെന്ന് അറിയാതെ മറ്റെവിടേയോ തിരയുന്നു. എല്ലാം അറിയണം, എല്ലാം ആസ്വദിക്കണം എന്ന് ചിന്തിക്കുന്നർ അനേകം കാര്യങ്ങളിൽ വ്യാപൃതരായി  തിരക്ക്പിടിച്ച്‌ ജീവിക്കുന്നു. ഇതിന്റെ പരിണിത ഭലമായി സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു.  ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നതും, സമയം ക്രമീകരിക്കുന്നതും, പ്രയോറിട്ടി

നേടുന്നതിനേക്കാൾ ഭാഗ്യമുള്ളതെന്ത്‌? Read More »

തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം?

തർക്കങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. ചിലർ അധികം പ്രാവശ്യവും പരാജയപ്പെടാറുണ്ട്‌. മറ്റുചിലർ എപ്പോഴും വിജയിക്കണം എന്ന് ശഠിക്കാറുമുണ്ട്‌. രണ്ട്‌ പേരും വിജയിക്കുന്നൂ എങ്കിലേ ആ തർക്കം പൂർണ്ണമായും വിജയിച്ചു എന്ന് പറയാൻ കഴിയൂ. നിങ്ങളുടെ അനുഭവം എങ്ങനെയാണ്? കാരണം കൂടാതെ തർക്കങ്ങൾ ഉണ്ടാവില്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, രണ്ട്‌ വ്യക്തികൾ തമ്മിൽ എപ്പോഴും അഭിപ്രായങ്ങളിലും ആഗ്രഹങ്ങളിലും വിത്യാസങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ തർക്കത്തിന്റെ ആവശ്യമെന്താണ്? പരസ്പരം ബഹുമാനിക്കുകയും, വിത്യസ്തകളെ അംഗീകരിക്കുകയും ചെയ്‌താൽ പിന്നെ തർക്കത്തിന് സ്‌ഥാനമില്ലല്ലോ,അല്ലേ? അങ്ങനെയെങ്കിൽ ഒരു ഭാഗം

തർക്കങ്ങളിൽ എങ്ങനെ വിജയിക്കാം? Read More »

തോൽവി എങ്ങനെ നേരിടാം?

എല്ലാവരും ഭയപ്പെടുന്നത്‌ തോൽവി. എല്ലാവരും പറയാൻ മടിക്കുന്നത് തോൽവി. എന്നാൽ ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്തത് തോൽവി. തോൽക്കാൻ മാറ്റിക്കുന്നവർക്ക് മുന്നേറാനാകില്ല. തോൽക്കാൻ നിങ്ങൾക്ക് മടിയിണ്ടോ? തോൽവിക്ക് ചില കാരണങ്ങൾ ഉണ്ടാകാം. പലപ്പോഴും നിങ്ങളുടെ ബലഹീനതകളാകാം കാരണം.  ചിലപ്പോൾ അറിവ് കുറവോ, പക്വത കുറവോ ആയേക്കാം. കായികവും ബൗദ്ധികവുമായ തുടർച്ചയായ പരിശീലനം നല്ല ഉയർച്ചയും ശക്തിയും സമ്മാനിക്കും. അങ്ങനെ നിങ്ങൾക്ക് അടുത്ത പടിയിലേക്ക് കയറാനാവും. വിജയിക്കുക എന്നതിനേക്കാൾ വളരുക എന്നതിനാണ് പ്രാധാന്യം കിടക്കേണ്ടത്. വിജയിക്കുക എന്നത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകളിൽ

തോൽവി എങ്ങനെ നേരിടാം? Read More »

സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ?

എല്ലാവരും ഇഷ്ടപ്പെടുന്നതും, ആഗ്രഹിക്കുന്നതും, എത്ര കിട്ടിയാലും മതിയെന്ന് പറയാത്തതുമാണ് സമ്മാനം. സമ്മാനം എവിടേയും കര്യം സാധിച്ചെടുക്കും എന്ന് പഴമൊഴി. അധികവും അനർഹമായവ ആണെന്നതാണ് ഏറെ ഖേദകരം. സമ്മാനങ്ങൾ കൊടുക്കാനോ വാങ്ങാനോ നിങ്ങൾ തിടുക്കം കൂട്ടരുത്‌. അങ്ങേയറ്റം ആവശ്യമുണ്ടെങ്കിലേ കുട്ടികൾക്ക്‌ സമ്മാനങ്ങൾ നൽകാവൂ. ഓരോ ജന്മ ദിനത്തിനും, ആനിവേഴ്സറിക്കും, ആഘോഷങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ കൊടുക്കുന്നത്‌ അതിന്റെ മഹത്വം കെടുത്തികളയും. ഇന്ന് ബിസിനസ്‌ മാഫിയ പറയുന്നതനുസരിച്ചാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്‌. ഒരിക്കലും വിലപിടിപ്പുള്ള വസ്തുക്കൾ, അനുഭവങ്ങൾ സമ്മാനമായി നൽകരുത്‌. അങ്ങനെയുള്ള സമ്മാനങ്ങൾ

സമ്മാനങ്ങൾ നമ്മെ കുരുടരാക്കുന്നോ? Read More »

Scroll to Top