അമ്മ എന്ന മാലാഖ!
കുട്ടികളുണ്ടാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിത ലക്ഷ്യമാണ്. എന്നാൽ കുട്ടികളുണ്ടായാലോ, ജീവിതം പിന്നെ വഴിതെറ്റി ഓടാൻ തുടങ്ങും. എന്തുകൊണ്ടാണിങ്ങനെ? നിങ്ങൾ ഒരമ്മയാണോ? നിങ്ങൾക്ക് ഇങ്ങനെ ഒരു പ്രയാസമുണ്ടോ? നിങ്ങളുടെ കുട്ടികളെക്കുറിച്ച് പരാതിയുണ്ടോ? നിങ്ങളുടെ ജിവിതത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ഓർക്കുക, ഓരോ കുഞ്ഞും വളരെയേറെ പ്രത്യേകതകളുള്ളതാണു. അതിനാൽ മറ്റൊരു കുഞ്ഞുമായി യതൊരു തരത്തിലും പൂർണ്ണമായി സാമ്യമില്ല. നിങ്ങളുടെ കുഞ്ഞിനെ അതിൻ്റെ ശാരീരിക, മാനസിക പ്രത്യേകതകൾക്ക് അനുസരിച്ച് ഭാവിയിലേക്ക് വേണ്ടി പരിശീലിപ്പിക്കുകയാണു ഒരമ്മയുടെ കടമ. ഉള്ളത് തുറന്ന് പറയാനുള്ള ചങ്കൂറ്റം […]